FLASH NEWS

ബി.ജെ.പി പ്രവർത്തകനെ കൊലപ്പെടുത്തി : സ്റ്റാലിൻ ഭരണത്തിൽ തമിഴ്നാടിൻ്റെ സമാധാനം തകർന്നെന്ന് വിമർശനം

WEB TEAM
July 29,2024 09:49 AM IST

 

ചെന്നൈ :  തമിഴ്നാട്ടിൽ   രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കുന്നു.

ബിജെപിയുടെ ശിവഗംഗാ ജില്ലാ സെക്രട്ടറി സെൽവകുമാറിനെ ശനിയാഴ്ച രാത്രിയോടെ ഒരു സംഘം ആളുകൾ‌ ചേർന്ന് വെട്ടിക്കൊന്നു. തൻ്റെ ഉടമസ്ഥതയിലുള്ള ഇഷ്ടിക ചൂളയിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം സെൽവകുമാറിനെ റോ‍ഡരികിൽ ഉപേക്ഷിച്ച് അക്രമികൾ കടന്നുകളയുകയായിരുന്നു.

കൊലപാതകത്തിൽ ബിജെപി പ്രവർത്തകർ ശക്തമായി പ്രതിഷേധിച്ചു.

തമിഴ്‌നാട് കൊലപാതകങ്ങളുടെ തലസ്ഥാനമായെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ ആരോപിച്ചത്.

 ഇതിന് പുറമെ, കടലൂരിനു സമീപം അണ്ണാ ഡിഎംകെയുടെ തിരുപ്പാപുലിയൂര്‍ വാർഡ് സെക്രട്ടറി പത്മനാഭനെയും ധർമപുരിയിൽ ഹോട്ടൽ‍ ജീവനക്കാരനായ ആഷിക്കിനെയും  ശനിയാഴ്ച രാത്രിയോടെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി.

സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ നിയന്ത്രിക്കുന്നതിൽ സ്റ്റാലിൻ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപണം ഉയർത്തിയ പ്രതിപക്ഷ കക്ഷികൾ,

ക്രമസമാധാന നില പരിപാലിക്കുന്നതിൽ ഡിഎംകെ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്നും വിമർശനമുന്നയിക്കുന്നു.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.